രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി. 47 വകുപ്പുകളിലായി 1081 പദ്ധതികളാണ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 88 ശതമാനം പദ്ധതികളും പൂർത്തിയായി. ബാക്കിയുള്ളവ പൂർത്തീകരണ ഘട്ടത്തിൽ.
