സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ വയനാട് ടൗൺഷിപ്പ് സന്ദർശിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ വയനാട് ടൗൺഷിപ്പ് സന്ദർശിച്ചു.
മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.
സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.
അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.
ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.
കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.
എൽഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചു. ഈ കനത്ത ചൂടിലും സ്വന്തം തൊഴിൽ പോലും ഉപേക്ഷിച്ച് പ്രചാരണത്തിന് ഇറങ്ങിയ എൽഡിഎഫ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള ഫലം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇത്തവണയും 90ൽ അധികം സീറ്റുകൾ നേടും. എൽഡിഎഫ് വിജയിച്ചാലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടതില്ല. അദ്ദേഹത്തോട് ജനങ്ങൾ ക്ഷമിക്കും.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാനാവില്ല.
വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച് തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച് കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്.
തളിപ്പറമ്പ് മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽഡിഎഫ് ബൂത്ത് ഏജൻ്റും സിപിഐ എം പ്രവർത്തകനുമായ പി പി പ്രകാശനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും ക്രൂരവുമാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന് നാലുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
നവകേരളനിർമിതിക്കായുള്ള തുടർച്ചയ്‌ക്കായി ഒരുമിച്ചുനിൽക്കാനും ഒന്നിച്ച് മുന്നേറാനും വോട്ടുചെയ്‌ത എല്ലാവരെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണ്.
സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.