Skip to main content

കേന്ദ്രസർക്കാരിന്റെ കടബാധ്യത കുതിച്ചുയരുന്നു

കേന്ദ്ര സർക്കാരിന്റെ കടം 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ൽ 155.8 ലക്ഷം കോടി രൂപ ആയി ഉയർന്നു എന്ന് സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ സമ്മതിച്ച് ധനകാര്യമന്ത്രാലയം. 2017-18ൽ മൊത്തം ജിഡിപിയുടെ 48.5 ശതമാനം ആയിരുന്ന കടം, 2022-23ൽ ജിഡിപിയുടെ 57.3 ശതമാനമായി ഉയർന്നു. ഇതിൽ 148.8 ലക്ഷം കോടി രൂപ ആഭ്യന്തര കടവും 7 ലക്ഷം കോടി രൂപ വിദേശ കടവുമാണ്.

2021-22ൽ 138.9 ലക്ഷം കോടി ആയിരുന്ന കേന്ദ്ര കടം, ഒരു വര്ഷം കൊണ്ട് 16.9 ലക്ഷം കോടി വർധിച്ചാണ് 155.8 ലക്ഷം കോടി ആയത്. 2018-19ൽ കടം 92.5 ലക്ഷം കോടിയായിരുന്നു. മൊത്തം ജിഡിപിയുടെ 49 ശതമാനം. 2019-20ൽ കടം 105.2 കോടി, അതായത് ദേശീയ ജിഡിപി യുടെ 52.4 ശതമാനം ആയിട്ടാണ് കടം ഉയർന്നത്. 2020-21ൽ കടം 122.1 ലക്ഷം കോടി ആയി . മൊത്തം ജിഡിപിയുടെ 61.6 ശതമായിരുന്നു കടം. 2021-22ൽ കടം 138.9 ലക്ഷം കോടിയും ജിഡിപിയുടെ 58.7 ശതമാനവും ആയി.

വിദേശ -ആഭ്യന്തര കടങ്ങളുടെ കണക്ക് പരിശോധിച്ചാൽ രണ്ടും ഇരട്ടിയോളമായി വർധിച്ചു. കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടി വരുന്നുണ്ട്. 2022-23ൽ കടത്തിന്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽ നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടി വരുന്നത്. 2017-18ൽ 5.3 ലക്ഷം കോടി രൂപയാണ് പലിശ കൊടുക്കാൻ വേണ്ടിയിരുന്നത്.

കോവിഡ് മൂലമാണ് 2020-21ൽ കടം കൂടിയത് എന്നാണ് ബിജെപി സർക്കാരിന്റെ ന്യായീകരണം. എന്നാൽ കോവിഡിന് മുന്നേ തന്നെ കടം ഉയർന്നു തുടങ്ങി എന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്. സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു. കേരളത്തിന്റെ കടം വലിയ അപകടം എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിന്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറേയില്ല.

4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സഞ്ചരിക്കാൻ വിമാനം വാങ്ങി എന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി, അതിന് ചിലവായ തുക എത്രയാണ് എന്ന് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ "ഒരു വിവരവും വെളിപ്പെടുത്താൻ ആകില്ല" എന്ന ഒറ്റ വരിയിൽ ആണ് പ്രതിരോധ മന്ത്രാലയം മറുപടി നൽകിയത്. സഭ മനഃപൂർവം സ്തംഭിപ്പിച്ചു ചർച്ച പോലും കൂടാതെ ഇരുസഭകളിലും ബജറ്റ് പാസാക്കിയത് തന്നെ, ഈ കണക്കുകൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാനാണ്.

സബ്‌സിഡികൾ വെട്ടികുറയ്‌ക്കുകയും ഇഷ്ടക്കാരായ കോർപറേറ്റ് കുടുംബങ്ങൾക്ക് ഇളവുകൾ കൊടുക്കുകയും ചെയ്യുന്ന ബിജെപി സർക്കാർ, സ്വന്തമായി കടം വാങ്ങിക്കൂട്ടുമ്പോഴും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണ്. 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.