Skip to main content

കേരളത്തിന്റേത് ഒരുമയുടെയും മികവിന്റെയും സ്റ്റോറി

കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് എല്ലാ സാമൂഹിക വികസന സൂചികകളിലും ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും വിവിധ ജാതിമതസ്‌ഥരും ഒരുമിച്ച്‌ ജീവിക്കുന്ന നാടാണ്‌ കേരളം. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതുമാണ് കേരളത്തിന്റെ സ്റ്റോറി.

കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ദയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി ചിത്രീകരിക്കപെട്ടതാണ് 'കശ്മീര്‍ ഫയല്‍സും' 'കേരള സ്റ്റോറിയും'. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറി ചിത്രീകരിച്ചത്.

ആർഎസ്‌എസും ബിജെപിയും തങ്ങൾക്കനുകൂലമായി പുതിയ കഥകൾ സൃഷ്‌ടിക്കുന്നു. വ്യാജ ചരിത്രം മെനയുന്നു. അന്ധവിശ്വാസം വളർത്തിയെടുത്ത്‌ പുതിയ തലമുറയെ യുക്തിചിന്തകളിൽ നിന്ന്‌ മാറ്റിനിർത്താനാണ്‌ അവരുടെ ശ്രമം. അതിനുവേണ്ടി പാഠപുസ്‌തകങ്ങൾപോലും മാറ്റിയെഴുതുന്നു. മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയേയു നിയന്ത്രണത്തിലാക്കുന്നു. രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജൻസികളേപ്പോലും ബിജെപി രാഷ്‌ട്രീയ ആയുധമാക്കി. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കേസുകളിൽ 95 ശതമാനവും എതിർ രാഷ്‌ട്രീയപാർട്ടികൾക്കും അവരുടെ നേതാക്കൾക്കും എതിരേയാണ്‌. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നു.

രാജ്യത്തിന്റെ നിയമനിർമാണ സഭകളിൽ പോലും എതിർശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയെ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണ്.

ചങ്ങാത്ത മുതലാത്തമാണ് രാജ്യത്ത് നടമാടുന്നത്. രാജ്യത്തിന്റെ സമ്പത്ത് അദാനിമാരും ബിജെപിയുടെ ചങ്ങാതികളും ചേർന്ന് കൊള്ളയടിക്കുകയാണ്. അദാനിക്കെതിരായ ചോദ്യങ്ങൾപോലും രാജ്യസഭയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുക്കുകയാണ്. അവർക്കുനേരെ ബുൾഡോസർ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നു.

ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതുപോലെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം രൂപീകൃതമായാൽ തകർക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയായിരിക്കും. ഇനിയൊരു അവസരംകൂടി ബിജെപിയ്ക്ക് നൽകാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇടതുപക്ഷം നേതൃത്വം നൽകുന്നത്. ഇന്ത്യ തകരാതിരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.

 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.