Skip to main content

എൽഡിഎഫിനെതിരായ ദുരാരോപണങ്ങൾ ഏശില്ല

യുഡിഎഫിന്റെ സംസ്‌കാരമല്ല എൽഡിഎഫിന്‌ എന്നതുകൊണ്ടാണ്‌ യുഡിഎഫ്‌ ഉന്നയിക്കുന്ന ദുരാരോപണങ്ങളും ഇല്ലാക്കഥകളും ജനങ്ങളിൽ ഏശാത്തത്.

സുതാര്യമായി പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരും മന്ത്രിസഭയുമാണിത്‌. സർക്കാരിനെതിരെ ദുരാരോപണങ്ങളും നുണക്കഥകളും കെട്ടിപ്പൊക്കുന്ന വലതുപക്ഷ മാധ്യമങ്ങളും സ്വയം പരിഹാസ്യരാകുകയാണ്. ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള രാഷ്‌ട്രീയ പാർടികൾക്ക്‌ ചേരുന്ന പ്രവർത്തനമല്ല യുഡിഎഫും ബിജെപിയും നടത്തുന്നത്‌. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ്‌ അവർ.

സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പ്രത്യേക മാനസികാവസ്ഥയാണ്‌ അവർക്കുള്ളത്‌. ഏതു പ്രതിസന്ധിയിലും വികസന പദ്ധതികളിൽ വീഴ്‌ചവരുത്തില്ലെന്ന ഉറപ്പുള്ളതിനാലാണ്‌ എൽഡിഎഫിനെ വീണ്ടും ജനം അധികാരത്തിലേറ്റിയത്‌. ദുരാരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച്‌ അതൊന്നും തടയാനാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.