കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നതാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്ത് പലയിടത്തുനിന്നും കേൾക്കുന്ന വർത്തകൾ നമുക്ക് സ്വസ്ഥത തരുന്നതല്ല. പല സംസ്ഥാനങ്ങളിലും എൻകൗണ്ടർ കൊലപാതകങ്ങളാണ് നടക്കുന്നത്. വടക്കേയിന്ത്യയിലെ പല സംസ്ഥാനങ്ങളും അതിന്റെ ഭാഗമാണ്. സംസ്ഥാനങ്ങളുടെ പേരെടുത്തുപറഞ്ഞാൽ അത് പ്രതിപക്ഷത്തിനും ബുദ്ധിമുട്ടുണ്ടാകും. 84 പേരെ വരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയവരുണ്ട്.
എന്നാലിവിടെ എങ്ങനെയെങ്കിലുമൊന്ന് വെടിവെയ്ക്ക് എന്ന് പറഞ്ഞിട്ട് പൊലീസിനെ അങ്ങോട്ട് ആക്രമിച്ചിട്ടുപോലും പൊലീസ് സേന തിരിച്ച് സംയമനത്തോടെ നേരിട്ടിട്ടുണ്ട്. അതേസമയം ഏതെങ്കിലും കുറ്റകൃത്യങ്ങൾ ഉണ്ടായാൽ, ലോക്കപ്പ് മരണം, കസ്റ്റഡി മരണം പോലുള്ളവ ഉണ്ടായാൽ ഒരു വിട്ടുവീഴ്ചയും സർക്കാർ കാണിക്കില്ല. മനുഷ്യ ജീവന്റെ പ്രശ്നമാണത്. പൊലീസിന് ആളെ കൊല്ലാനുള്ള അധികാരമില്ല. യുഡിഎഫ് അല്ല എൽഡിഎഫ് ക്രിമിനലുകളെ ഈ സർക്കാർ വെച്ചുപൊറുപ്പിക്കില്ല.
