സഹതാപമല്ല, ശക്തമായ രാഷ്ട്രീയ മത്സരമാണ് പുതുപ്പള്ളിയിൽ അരങ്ങേറുക. സഹതാപ മത്സരമാണെന്ന് പറയുന്നത് യുഡിഫ് നേതാക്കളാണ്. തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് കൊണ്ടാണിത്. മറ്റു സ്ഥാനാർത്ഥികൾ മത്സരിക്കരുതെന്ന് പോലും ഒരുവേള കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. അത് അവരുടെ ദുർബലതയും ജനങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രാപ്‌തികേടുമാണ് കാണിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് കേരളത്തിനാകെയും പുതുപ്പള്ളിക്ക് പ്രത്യേകിച്ചും സുപരിചിതനാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. ജെയ്ക്കിനെ പുതുപ്പള്ളിയിലെ ജനങ്ങൾ സന്തോഷപൂർവം അവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കും. അതിനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ട്
