Skip to main content

വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അൽപ ദിവസം മുൻപാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രെയിനിൽ മൂന്നാളുകളെ യാതൊരു കാരണവും ഇല്ലാതെ വെടിവച്ച് കൊന്നത്. കാഴ്ച്ചയിൽ മുസ്‌ലിം ആയിരുന്ന മനുഷ്യരാണ് എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെട്ടത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അനുനിമിഷം നടക്കുന്നത്. ശാന്തസ്വഭാവമുള്ള വളർത്തു മൃഗമായ പശുവിന്റെ പേരിൽ എത്ര മനുഷ്യരാണ് ഈ രാജ്യത്ത് നിഷ്കരുണം കൊലചെയ്യപ്പെട്ടത്. ചില സംഭവങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ വാർത്തയോ പുറത്ത് വരുമ്പോൾ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. ഒന്നുറക്കെ കരയാൻ പോലുമാകാത്ത എത്രയോ മനുഷ്യർ ഈ രാജ്യത്ത് മരിച്ച് ജീവിക്കുന്നു എന്നത് സാമാന്യ മനുഷ്യർക്ക് അസ്വസ്ഥതയോടെ ചിന്തിക്കാതിരിക്കാനാവില്ല.

രാജ്യത്ത് അധികാരത്തിലുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ പ്രചാരണം എത്രമാത്രം ഭീകരമായാണ് മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആർഎസ്എസ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയും യുക്തിബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. നവോത്ഥാനചിന്തയെ ഇല്ലാതാക്കാനും വർഗീയത ശക്തിപെടുത്താനുമുള്ള ആർഎസ്എസ് പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഇന്നോളം നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒന്ന് കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.