Skip to main content

തൊഴിലുറപ്പ്‌ പദ്ധതി, കേന്ദ്ര നിലപാട് തിരുത്തണമെന്നാവിശ്യപെട്ട് സ. ബൃന്ദ കാരാട്ട്‌ ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ കത്തയച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട്‌ ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ കത്തയച്ചു.

നടപ്പ്‌ സാമ്പത്തികവർഷം അനുവദിച്ച തുകയിൽ 91 ശതമാനവും ചെലവിട്ടതായി മന്ത്രാലയം വെബ്‌സൈറ്റിൽ കാണിക്കുന്നു. എന്നാൽ, ശരാശരി 35.4 തൊഴിൽദിനമാണ്‌ ലഭിച്ചത്‌. തൊഴിലിടങ്ങളിൽ നിന്ന്‌ ഓൺലൈനിൽ ഹാജർ രേഖപ്പെടുത്തണമെന്ന സംവിധാനം വന്നതും തൊഴിലാളികൾക്ക്‌ പ്രതികൂലമായി.

ആദിവാസിമേഖലകളിൽ ഇന്റർനെറ്റ്‌ ലഭ്യത വളരെ മോശം അവസ്ഥയിലാണ്‌. പലപ്പോഴും ഹാജർ രേഖപ്പെടുത്താൻ കഴിയാതെ ശമ്പളം മുടങ്ങുന്നു. 26 കോടി തൊഴിലാളികളിൽ 41.1 ശതമാനത്തിനും ഇത്തരം അക്കൗണ്ടുകളില്ല. ആധാർ ബന്ധിത അക്കൗണ്ടുകൾ വേണമെന്ന്‌ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്നില്ലെന്ന്‌ വിശദീകരിക്കുമ്പോൾ തന്നെയാണ്‌ ഈ സ്ഥിതി എന്നും സ. ബൃന്ദ കാരാട്ട്‌ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.