Skip to main content

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം

ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം. കേന്ദ്ര സർക്കാരിലേക്ക് തന്നെ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെ തടയാനാവില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണർമാർക്ക് വിവേചനാധികാരമുണ്ടെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രസ്താവിച്ചു. ഇതിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രയോഗിക്കുന്ന ഭരണഘടനാ വിരുദ്ധമായ അധികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

ഒരിക്കൽ പുനഃപരിശോധനയ്ക്ക് അയച്ച ബിൽ വീണ്ടും അം​ഗീകരത്തിനായി വന്നാൽ അനുമതി നൽകാൻ ഗവർണർ ബാധ്യസ്ഥനല്ല. ഇതുവഴി ഗവർണർക്ക് ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യാനും അതുവഴി അനിശ്ചിതമായി വൈകിപ്പിക്കാനും കഴിയും. ഒരു ബില്ലിൽ ​ഗവർണർ ദീർഘകാലം അടയിരുന്നാൽ ജുഡീഷ്യൽ ഇടപെടൽ നടത്താം എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇതും അവ്യക്തമാണ്. കാലവധി എത്രയാണെന്നോ എങ്ങനെ നിശ്ചയിക്കുമെന്നോ കോടതി നിർവചിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഏകപക്ഷീയമായ പ്രവർത്തനത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ പരിശോധനകൾ സുപ്രീംകോടതിയുടെ ഉപദേശത്തിൽ നിന്ന് ഒഴിവാക്കി. ഇത് പിന്തിരിപ്പൻ നിലപാടാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.