സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഇതില്‍ വന്നിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സ്‌കൂള്‍, ആശുപത്രി, ജലസേവനം, റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് പണം വേണം. ബജറ്റിനെ കാത്തുനിന്നാല്‍ വികസനം നീണ്ടു പോകും. അതിനാണ് കിഫ്ബി വഴി പണം ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്രം ഇപ്പോള്‍ പറയുന്നത് കിഫ്ബി വഴി എടുക്കുന്ന പണം വായ്പയായി കണക്കാക്കുമെന്നാണ്.
സംസ്ഥാന വായ്പ പരിധിയും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണ്. കേന്ദ്രത്തിന് ഒരു നയം സംസ്ഥാനത്തിന് വേറെ നയം എന്ന രീതിയാണ്. കേന്ദ്രം പല കടങ്ങളുമെടുക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വായ്പയായി കാണുന്നില്ല.
