യുനെസ്കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം.
'സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്ക നിര്‍മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വര്‍ദ്ധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിൽ കൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സ്കൂള്‍വിക്കി' പോര്‍ട്ടല്‍ അന്താരാഷ്ട്ര മാതൃകയായി പരാമര്‍ശിച്ചിട്ടുണ്ട്.
'സ്വതന്ത്ര സോഫ്‍റ്റ്‍വെയറില്‍ ചില രാജ്യങ്ങള്‍ ചാമ്പ്യന്മാരായിട്ടുണ്ട്' എന്ന ശിര്‍ഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ നയം എടുത്തു പറയുന്ന റിപ്പോര്‍ട്ട് കേരളത്തിലെ സ്കൂളുകളില്‍ 2 ലക്ഷം ലാപ്‍ടോപ്പുകള്‍ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആപ്ലിക്കേഷനുകള്‍ വിന്യസിച്ചിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്.
ഇന്ത്യയില്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് യുനെസ്കോ റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പരാര്‍ശം.
