Skip to main content

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിക്കരുത്

നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നിപയെ ഫലപ്രദമായി നേരിട്ട്‌ യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്‌ക്കാൻ ശ്രമം നടന്നെന്ന്‌ ഇതിനകം വ്യക്തമായ്. ഗൂഢാലോചനയ്‌ക്ക്‌ പിന്നിലാരെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തെട്ടെ.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്‌ക്കരുത്‌. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്‌ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്‌ക്ക്‌ പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക്‌ പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ്‌ തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്‌. വീഴ്‌ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കള്ളവാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ്‌ താറടിക്കുന്നത്‌. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സഹായകരമാണ്‌. അതിന്‌ പകരം എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണ്‌.

മാധ്യമരംഗത്തുള്ള വിദഗ്‌ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച്‌ പ്രവർത്തനം എങ്ങനെയെന്ന്‌ ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്‌ധൻ പങ്കെടുത്തത്‌ അതിൽ നിന്നുള്ള മാറ്റമാണ്‌. ഏതു രീതിയിലുള്ള പ്രവർത്തനമാണ്‌ ആലോചിക്കുന്നതെന്നത്‌ പ്രധാനമാണ്‌. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്‌. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്‌. ഇത്‌ മാതൃകാപരമാണോയെന്ന്‌ ആലോചിക്കണം.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.