Skip to main content

നോട്ടുനിരോധനം പൂർണപരാജയം, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു

നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത്‌ എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന്‌ പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു. നിരോധിച്ച നോട്ടുകൾ ഏതാണ്ട്‌ പൂർണമായി തിരിച്ചെത്തിയെന്ന്‌ റിസർവ്‌ ബാങ്കുതന്നെ വ്യക്തമാക്കി. രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഇറക്കുന്ന നോട്ടുകൾക്ക്‌ വിശ്വാസ്യതയില്ലാത്ത അവസ്ഥവന്നു. ചെറുകിട വ്യാപാരമേഖലയിലുൾപ്പെടെ നോട്ടുനിരോധനം ഒരു ദുഃസ്വപ്‌നമായി അവശേഷിക്കുന്നുണ്ടാകും.

അശാസ്‌ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക്‌ ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്‌തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സംസ്ഥാനത്തിന്‌ അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസനപദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന്‌ കഴിഞ്ഞു. കേരളത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ്‌ ചെറുകിട വ്യാപാരമേഖല നൽകുന്നത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക്‌ ആശ്വാസമേകുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.