Skip to main content

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്സ് ഐടിഐയിലാണ് 2023 - 24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് പ്രവേശനം നൽകുന്നത്.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.