Skip to main content

ഭരിക്കുന്ന പാർടിയ്ക്ക് ഫണ്ട് നൽകാൻ സഹായമൊരുക്കുന്ന നിയമപരമായ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്

ഇന്ത്യയിലെ കോർപ്പറേറ്റ് കുടുംബങ്ങൾക്ക് ഭരിക്കുന്ന പാർടിയ്ക്ക് ഫണ്ട് നൽകാൻ സഹായമൊരുക്കുന്ന നിയമപരമായ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. എത്ര തുക ഏത് പാർടിക്ക് നൽകി എന്ന് വെളിപ്പെടുത്തേണ്ട ഒരു ബാധ്യതയും കമ്പനികൾക്കില്ല . ഏത് കമ്പനിയിൽ നിന്നാണ് തുക സ്വീകരിച്ചത് എന്ന് വെളിപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ പാർടിക്കുമില്ല ! അഴിമതി നടത്തുന്നവർക്ക് ,ആനന്ദലബ്ധിക്കിനിയെന്തു വേണം ?
ഒരു പരിശോധനയുമില്ലാത്ത സുതാര്യമല്ലാത്ത ഫണ്ടിങ് സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയെ സമീപിച്ചിരുന്നു . സുപ്രീം കോടതിയിൽ കേസ് വന്നപ്പോൾ , "ഇലക്ടറല്‍ ബോണ്ട് സംഭാവനകളെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ല" എന്ന വിചിത്രവും അത്യന്തം ജനാധിപത്യവിരുദ്ധവുമായ വാദമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.
2022 വരെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി ആകെ ലഭിച്ച ഇലക്ടറൽ ബോണ്ട് 9208 കോടി രൂപയാണ്. അതിൽ 5270 കോടിയും വാങ്ങിയത് ബിജെപിയാണ് എന്ന് അവർ തന്നെ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.ഈ അഴിമതി നിയമവിധേയമാക്കാൻ നിരവധി നിയമങ്ങളാണ് ബിജെപി മാറ്റിമറിച്ചത് . രാഷ്ട്രീയ പാർടികൾക്ക് വിദേശകമ്പനികൾ സംഭാവന നൽകാൻ പാടില്ല എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. തുടർന്ന് ഇലക്ട്‌റൽ ബോണ്ട് വഴി വരുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട എന്ന് നിയമം പാസ്സാക്കി. ലാഭത്തിന്റെ 7.5 ശതമാനത്തിൽ കൂടുതൽ കമ്പനികൾ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന ചെയ്യാൻ പാടില്ല എന്ന നിയമവും വെട്ടി മാറ്റി . അഴിമതി നിയമവിധേയമാക്കുക എന്ന് ഹീനമായ നിലപാടാണ് ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
ഇലക്ട്റൽ ബോണ്ട് എന്ന അടിമുടി അഴിമതി നിറഞ്ഞ സംവിധാനം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.