Skip to main content

കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം കൂടുതൽ കുതിക്കും

കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ് പരിധി കുറച്ചു. 57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട് . അതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളമൊന്നും വെട്ടില്ല. അത് മാധ്യമ പ്രചാരണമാണ്.

നവകേരള സദസ്സ് രാഷ്ട്രീയ പരിപാടിയല്ല, സർക്കാർ നേതൃത്വം നൽകുന്ന പരിപാടിയാണ്. അതതിടത്ത് എംഎൽഎമാർ അധ്യക്ഷരാകണം എന്ന് തീരുമാനിച്ചു. പക്ഷെ പ്രതിപക്ഷം അതിനെ രാഷ്ട്രീയമായി കണ്ടു. കേരളം ഇന്ന് ലോകത്തിനാകെ മാതൃകയായി മാറി. കാര്യമായ വരുമാനമില്ലെങ്കിലും വികസനരംഗത്ത് വലിയ പുരോഗതി കൈവരിച്ചു.

ഇടുക്കിയുടെ കാര്യം തന്നെ എടുക്കൂ. അരിക്കൊമ്പനെ കൊണ്ട് ഒരു ഗുണമുണ്ടായി. ഇടുക്കിയിലെ റോഡ് വികസനം ആ ആനയെ കൊണ്ടുപോകുന്ന കാഴ്ചയിൽ കാണാനായി. ക്ഷേമ പെൻഷൻ ഏറ്റവും കൂടതൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഈ സംസ്ഥാനത്താണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വിദേശത്ത് പോകുന്നവരുടെ എണ്ണം കൂടിയെങ്കിലും താമസിയാതെ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കും.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.