Skip to main content

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയം

ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്. അവർക്ക് ഉപദേശങ്ങളുമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏജൻസി പഠിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്കും തെറ്റായ സന്ദേശം നൽകുന്നു. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയമാണ്.

സർക്കാർ ആലോചന നടത്തിയില്ല, മുന്നൊരുക്കം നടത്തിയില്ല എന്നൊക്കെയാണ് പ്രചാരണം. ശബരിമല ഒരുക്കങ്ങൾക്കായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നു. മറ്റ് വകുപ്പ് മന്ത്രിമാരും തനതായി യോഗം ചേർന്നു. ഒക്ടോബർ 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗം ചേർന്നു. ഇതെല്ലാം മറച്ചുവെക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരിക്കാം. തീർഥാടനകാലം സുഗമമാക്കാൻ ഹൈക്കോടതി നിർദ്ദേശം കൂടി പാലിച്ചാണ് നടപടി സ്വീകരിക്കുന്നത്. ആവശ്യമായ ശുചിമുറി ഇല്ലെന്നാണ് പ്രചാരണം. സന്നിധാനത്തും പമ്പയിലുമടക്കം 2,350 ശുചിമുറികൾ സജ്ജീകരിച്ചു. ശുചീകരണവും മാലിന്യ സംസ്കരണവും ഒരുക്കി. ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ട്. റോഡുകൾ മുഴുവൻ നേരത്തെ ഒരുക്കി.

പൊലീസ് സേനയെ കാണാനില്ലെന്ന് പറയുന്നു. 2019-20 കോവിഡ്കാലത്ത് സന്നിധാനത്തടക്കം 11,415 പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ വർഷം 16,076 പൊലീസുകാരെ നിയോഗിച്ചു. ഇക്കൊല്ലം 16,118 പൊലീസുകാരുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അവരിൽനിന്ന് വിട്ടുവന്നയാൾ എന്നതു കൊണ്ട് അദ്ദേഹത്തെയും അവഹേളിക്കുന്നു. തീർഥാടകരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് തിരക്ക് കൂടിയത്. നിലവിൽ അവിടെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. കെഎസ്ആർടിസി 48,119 ട്രിപ്പുകൾ സർവീസുണ്ട്. 5,000 ചെയിൻ സർവീസും നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.