Skip to main content

യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

പതിനെട്ട്‌ യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനവുമുണ്ടായിട്ടില്ല, അവർ നിശ്ശബ്ദരാണ്‌. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത്‌ രണ്ട്‌ എൽഡിഎഫ്‌ എംപിമാർ മാത്രമാണ്‌. യുഡിഎഫ്‌ എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്‌ചയാണ്‌. കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം ഉയർത്താനും യുഡിഎഫ്‌ എംപിമാർ ഒരുക്കമല്ല. യുഡിഎഫ്‌ എംപിമാരുടെ എണ്ണം വർധിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ ജനങ്ങളും തിരിച്ചറിഞ്ഞു. അവർ നാടിന്റെ ആവശ്യത്തിനും വികാരത്തിനും ഒപ്പമല്ല. കേരളം നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്നാണ്‌ അവർ ചിന്തിക്കുന്നത്‌.

പ്രളയം, കോവിഡ്‌ കാലത്തും കേരളത്തിന്‌ അർഹമായ സഹായം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങാൻ യുഡിഎഫ്‌ എംപിമാരെ കണ്ടില്ല. ഇതേ ചിന്തയാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തിനുമുള്ളത്‌. കേരളത്തിൽ പുതിയൊരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ്‌ അവർ. സർക്കാരിന്‌ പ്രതിപക്ഷം പിന്തുണ നൽകുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ്‌ നവകേരള സദസ്സിലെ വൻ ജനക്കൂട്ടം. അധികാരത്തിൽനിന്നു പിന്തള്ളപ്പെട്ടതു മുതൽ യുഡിഎഫ്‌ നേതാക്കളുടെ ചിന്താഗതി ഈ വിധമാണ്‌. തങ്ങൾ അധികാരത്തിൽ ഇല്ലെങ്കിൽ പിന്നൊന്നും വേണ്ടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.