Skip to main content

രാജ്യത്തിന്റെ പലയിടത്തും ജനാധിപത്യത്തിന്‌ മേൽ രാജവാഴ്‌ചയുടെ ചെങ്കോൽ ഉയർത്താനും ജനതയെ പ്രജകൾ മാത്രമായി അടക്കിനിർത്താനും ശ്രമം നടക്കുന്നു

സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങൾ. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്‌. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. മൂന്നാം സഹസ്രാബ്‌ദത്തിൽ ലോകത്തിന്റെ വിജ്ഞാനഘടനയുമായി കേരളത്തെ ബന്ധിപ്പിക്കാനാണ്‌ സർക്കാർ ശ്രമം.

രാജ്യത്തിന്റെ പലയിടത്തും ജനാധിപത്യത്തിന്‌ മേൽ രാജവാഴ്‌ചയുടെ ചെങ്കോൽ ഉയർത്താനും ജനതയെ പ്രജകൾ മാത്രമായി അടക്കിനിർത്താനും ശ്രമമുണ്ട്‌. വെറുപ്പും വിദ്വേഷവും പടർത്താനുമാണ്‌ നീക്കം. മതാത്മക നാമജപം നടത്തി ജനങ്ങളെ അടക്കിനിർത്താൻ ശ്രമം ഉണ്ടാകുന്നു. വർഗീയ നീക്കങ്ങൾക്കെതിരെ പൊരുതാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക് കഴിയും. പൊതുഇടങ്ങളിലെ സംവാദങ്ങൾ സൃഷ്ടിക്കുന്ന ഊർജമാണ്‌ സമൂഹത്തെ നയിക്കേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.