Skip to main content

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം. കനുഗോലു സിദ്ധാന്തത്തിനനുസരിച്ച്‌ മാധ്യമങ്ങൾ രാഷ്‌ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച്‌ കേരളത്തെ വലതുപക്ഷ വൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വർഗ - പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാമെന്നത്‌ തെറ്റിധാരണയാണ്‌. ലോകത്ത്‌ കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിർമ്മിതിയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിർണായക സ്വാധീനമുള്ള സ്ഥലമാണ്‌ കേരളമെന്നതിനാൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ടാണിത്‌. ബിജെപി സർക്കാരിന്റെ വലതുപക്ഷ - കോർപറേറ്റ്‌ - വർഗീയ അനകൂല നയങ്ങളെ ചെറുത്ത്‌ ബദൽ ഉയർത്തുന്നതും കേരളമാണ്‌. ഇതിനെതിരായ ജനകീയ ആശയപ്രചരണ മാധ്യമമെന്നതാണ്‌ ദേശാഭിമാനിയുടെ പ്രസക്തി.

ദേശാഭിമാനി നിഷ്‌പക്ഷമല്ല. അതിന്റെ പക്ഷം അധ്വാനിക്കുന്ന വർഗത്തിന്റേതാണ്‌. ഒരു ദേശാഭിമാനി വീട്ടിലെത്തിയാൽ അവിടെ കമ്യൂണിസ്‌റ്റ്‌ കേഡർ എത്തുന്ന ഗുണമാണ്‌. മനോരമ എത്തിയാൽ യുഡിഎഫ്‌ ആ വീട്ടിൽ താമസം തുടങ്ങുന്ന അവസ്ഥയും. ദേശാഭിമാനി വാർത്ത ജനങ്ങളിലെത്തിക്കയാണ്‌. എന്നാൽ മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാർത്ത നിർമ്മിക്കുകയാണ്‌. കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കുന്ന വാർത്തകൾ നിർമ്മിക്കുകയാണവർ. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താൻ ഗവേഷണം നടത്തി വാർത്ത ഉൽപാദിപ്പിക്കുകയാണ്‌.

കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ മോഡി സർക്കാരിന്റെ അമിതാധികാരവാഴ്‌ച മറച്ചുവെച്ച്‌ വ്യാജ ആശയനിർമ്മാണവും പൊതുബോധവും സൃഷ്‌ടിക്കുന്നു. മോഡി ഭരണംവന്നശേഷം അദാനിയുടെ സമ്പത്തിൽ അരക്കോടിയിൽ നിന്ന്‌ 8.15 ലക്ഷംകോടിയായി വളർച്ച ഉയർന്നു. ദിവസം 600കോടിരൂപയുടെ ആസ്ഥിവർധനയുണ്ടായി. ഇക്കാര്യമൊന്നും അവർ നൽകില്ല. കോർപേ്ററ്റുകളുടെ കൊള്ളയും സർക്കാരിന്റെ കോർപറേറ്റ്‌ സേവയും തുറന്നുകാട്ടുന്നത്‌ ദേശാഭിമാനിയും കൈരളി ചാനലുമാണ്‌. അതിനാൽ മനോരമയിലുണ്ട്‌, ചാനലിൽ വന്ന വാർത്തയാണ്‌ എന്ന്‌ പറഞ്ഞ്‌ ചർച്ചചെയ്യും മുമ്പ്‌ നല്ല ആശയധാരണ വേണം.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.