Skip to main content

സഖാവ് ജ്യോതിബസു ദിനം

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാലാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിപ്രവർത്തിക്കുകമാത്രമല്ല; പഞ്ചായത്തിരാജ് അധികാരവികേന്ദ്രീകരണം ഭൂപരിഷ്ക്കരണം തുടങ്ങിയമേഖലകളിൽ ഇന്ത്യക്കുതന്നെ മാതൃകയാവുന്ന ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു.

1952 മുതൽ 1957 വരെ സിപിഐയുടെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ട സ. ജ്യോതി ബസു, സ്വാതന്ത്രാനന്തരം, 1952 മുതൽ 1996 വരെ തുടർച്ചയായി 11 തവണ പശ്ചിമ ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന്‌ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു തവണ ഇടതുപക്ഷ സർക്കാരിനെ നയിച്ചു.

വർഗീയ ശക്തികളെ ചെറുത്ത് കൊണ്ട് ഇടതുപക്ഷ മുന്നണി ഭരണ കാലത്ത് മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ ജ്യോതിബസു സർക്കാരിന്റെ അഭിമാനകരമായ നേട്ടം എതിരാളികൾ പോലും അംഗീകരിക്കും. കാർഷികോല്പാദനത്തിലും ബംഗാളിൽ വൻ കുതിപ്പുണ്ടായി. പിന്നീട് അതിവേഗ വ്യവസായവത്ക്കരണ നീക്കങ്ങൾക്കിടയിലെ ശ്രദ്ധക്കുറവുകളും ചിലപിശകുകളുമാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയത്. ന്യൂമോണിയ ബാധയെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എഎംആർഐ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഖാവ് ജനുവരി 17നു വിട പറഞ്ഞു. മുൻ നിർദ്ദേശപ്രകാരം മതപരമായചടങ്ങുകൾ ഒന്നും കൂടാതെ സഖാവിന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.