Skip to main content

പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു വി ഐ ലെനിൻ

ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തെ വഴിതിരിച്ചുവിട്ടവരിൽ വി ഐ ലെനിൻ എന്ന വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവിനോളം പ്രാധാന്യമുള്ള മറ്റൊരാളെ നമുക്ക് കാണാനാകില്ല. മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ചെ ഗുവേരയും നെൽസൺ മണ്ടേലയും മൗസേ ദൊങ്ങും ഉൾപ്പെടെ, ആ കാലത്തിന്റെ ഗതി നിർണയിച്ച വലിയ മനുഷ്യർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം ജന്മം നൽകിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ലോകഗതിയുടെ ചരിത്രം അവർ നിർമിച്ച പുതിയ ലോകത്തിന്റെ ചരിത്രംകൂടിയാണ്. എങ്കിലും വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവ് എന്ന പേര് ഇതിനു മുകളിൽ ശിരസ്സുയർത്തി നിൽക്കും. മനുഷ്യവംശം അതിന്റെ ഭാഗധേയത്തെ പുതുക്കിപ്പണിയുന്നതിന്റെ ഏറ്റവും വലിയ അടയാളവും ആദർശവുമായി അത് ഉയർന്നുപാറുന്നു. പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു അത്. വി ഐ ലെനിൻ!

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.