Skip to main content

യുഡിഎഫ്‌ കേരളത്തെ വഞ്ചിക്കുന്നു

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന്‌ പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്‌. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. യോജിച്ച സമരത്തിനാണ്‌ സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌.

സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിൽക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ പ്രതിഷേധത്തെയാണ്‌ പ്രതിപക്ഷം നിഷേധിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ എതിരായ നിലപാടാണ്‌.

ഇക്കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുള്ളവരുണ്ട്. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയും അവകാശപ്പെട്ട വിഹിതം തടഞ്ഞുവച്ചും കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്ര ഗുരുതര സാഹചര്യം ഉണ്ടായിട്ടും അത്‌ ഉൾക്കൊള്ളാതെയാണ്‌ പ്രതിപക്ഷം സംസ്ഥാനവിരുദ്ധ നിലപാട്‌ എടുക്കുന്നത്‌.

ഫെബ്രുവരി എട്ടിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ഇത്‌ കേരളത്തിന്റെമാത്രം പ്രശ്നമല്ല. ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥയാണ്‌. ബിജെപിയിതര മുഖ്യമന്ത്രിമാർക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്‌. ബിജെപി ഭരിക്കുന്നിടങ്ങളിൽ വാരിക്കോരി പണം നൽകുമ്പോൾ കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം തടയുകയാണ്‌. 64,000 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. ക്ഷേമപെൻഷൻ വർധിപ്പിക്കാനും ജീവനക്കാരുടെ ഡിഎ വിതരണം ചെയ്യാനുമടക്കം ജനങ്ങളെ കൂടുതൽ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന്‌ കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.