Skip to main content

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം

കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെ രാജ്യതലസ്ഥാനത്ത്‌ പോർമുഖം തുറക്കാൻ കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന്‌ പകൽ 11ന്‌ ജനപ്രതിനിധികൾ ഡൽഹി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. വികസനമുരടിപ്പുണ്ടാക്കി എൽഡിഎഫ്‌ സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ്‌ എംഎൽഎമാരും എംപിമാരും കേരള ഹൗസിൽനിന്ന്‌ ജാഥയായി ജന്ദർ മന്തറിലെത്തും.

അതേ ദിവസം വൈകിട്ട്‌ നാലുമുതൽ ആറുവരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന കേന്ദ്രങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ സദസ്സുകൾ ചേരും. എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണ വിശദീകരിക്കുകയും എല്ലാവരോടും സഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്യും. എല്ലാ മേഖലകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹായവും സ്വീകരിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും സദസ്സുകൾ സംഘടിപ്പിക്കും. ദില്ലിയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള ജനതയുടെ വികാരമായി പ്രതിഷേധ സദസ്സുകൾ മാറും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇവയിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ മൂന്നരക്കോടി മലയാളികളുടെ ശബ്ദം കേരളമാകെ ഉയരും. ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി എൽഡിഎഫ് പ്രവർത്തകർ ബൂത്തടിസ്ഥാനത്തിൽ വീടുകളിൽ കയറിയിറങ്ങി വിപുലമായ ക്യാമ്പയിന്‍ നടത്തും. 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.