Skip to main content

കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തർ മന്തറിൽ കേരളത്തിന്റെ പ്രതിഷേധം ഉയരും

കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തർ മന്തറിൽ കേരളത്തിന്റെ പ്രതിഷേധം ഉയരും. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ്‌ എംഎൽഎമാരും എംപിമാരും ജാഥയായി ജന്തർ മന്തറിലെത്തും. എൽഡിഎഫ് ആഗ്രഹിക്കുന്നത് ഇത് എൽഡിഎഫിന്റെ സമരമായി മാറരുത് എന്നാണ്. ഇത് കേരള ജനതയുടെ സമരമാണ്. കേരളത്തിന്റെ വികസനവും കേരള ജനതയുടെ അഭിവൃദ്ധിയും ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരും ഈ സമരവുമായി സഹകരിക്കണം. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനും ക്ഷണമുണ്ട്. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് കേരളത്തിലെ പ്രതിപക്ഷ നേതാക്കളുമായി ഇതിനുവേണ്ടി ചർച്ച നടത്തി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായി നടത്തുന്ന സമരത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കാളികളാകണമെന്നാണ് എൽഡിഎഫ് അഭ്യര്‍ത്ഥിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.