Skip to main content

കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. വ്യവസായ ആവശ്യങ്ങൾക്ക് ഭൂനിയമങ്ങൾ പ്രകാരം ലഭ്യമാക്കേണ്ട അനുമതികൾക്ക് വേഗക്കുറവെന്ന പ്രശ്നം പരിഹരിക്കാൻ ദീർഘകാല പാട്ടങ്ങൾ, ഭൂനിയമ അനുമതികൾ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുകയാണ്. സ്വകാര്യ വ്യക്തികൾക്ക് മെച്ചപ്പെട്ട ഭൂമി വിലയും തുടർന്ന് പദ്ധതി ലാഭവും ഉറപ്പാക്കുന്ന ലാൻ്റ് പൂളിങ്ങ് സമ്പ്രദായം വിപുലമാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിഷ്കാരങ്ങൾ ഉണ്ടാകണം. ഇതിനായി ഒരു വിദഗ്ധസമിതിയെ പ്രഖ്യാപിച്ച് 3 മാസത്തിനകം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തേക്ക് വ്യവസായ മേഖലയ്ക്കായി 1729.13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരമ്പരാഗത വ്യവസായമേഖലയോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുതൽ വിളിച്ചോതുന്നത് കൂടിയാണ് ഈ വർഷത്തെ ബജറ്റെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രതിസന്ധിയിലുള്ള കശുവണ്ടി മേഖലയ്ക്ക് 53.36 കോടി വകയിരുത്തിയതിനൊപ്പം കശുവണ്ടി പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനായി 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാഷ്യൂ ബോർഡിന് റിവോൾവിങ്ങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈത്തറി-യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപ നീക്കിവച്ചിരിക്കുന്ന ബജറ്റിൽ കയർ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചിരിക്കുന്നു. കയർ തൊഴിലാളി ഇൻഷുറൻസ് ഏർപ്പെടുത്താൻ ബജറ്റ് വിഭാവനം ചെയ്യുന്നു. ഇൻഷുറൻസിനൊപ്പം കയർ മാർക്കറ്റിംഗ്, പുതിയ ഉൽപാദന രീതികൾ തുടങ്ങിയവക്കായി 5.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഖാദി-ഗ്രാമ വ്യവസായത്തിനായി 14.80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശലനിർമ്മാണം മുതലായ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിക്കൊണ്ട് ശ്രദ്ധേയമായ ഇടപെടലും ഈ ബജറ്റ് നടത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത - പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.