Skip to main content

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു. ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിത്.

ഇത്തവണ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ്‌ ബന്ധപ്പട്ടവർക്ക്‌ നൽകാനാകുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുമാണ്‌ ശാസ്‌ത്രചിന്തയിലേക്ക്‌ നാടിനെ കൈപിടിച്ചുയർത്തിയത്‌. വിദ്യാഭ്യാസം സാർവത്രികമാക്കിയത്‌ ശാസ്‌ത്രചിന്ത വളർത്താനിടയാക്കി. പുരോഗമനപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കുന്നത്‌. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തുടങ്ങി.

ശാസ്‌ത്രബോധവും യുക്തിചിന്തയും നിലനിൽക്കുന്നത്‌ സാമൂഹ്യ ഐക്യത്തെക്കൂടി ആശ്രയിച്ചാണ്‌. വംശീയത ഉയർന്നുവന്ന ജർമനിയിൽനിന്ന്‌ പലായനംചെയ്‌ത ആൽബർട്ട്‌ ഐൻസ്‌റ്റിന്റെ അനുഭവം നമ്മൾ ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തയിലും മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ ശാസ്‌ത്രജ്ഞർക്കും ചിന്തകർക്കും നിലനിൽപ്പുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.