Skip to main content

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. വിവിധ പദ്ധതികളിലായി 6000 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്‌. കേന്ദ്രത്തിന്റെ പ്രതികാര നടപടികൾമൂലം പെൻഷൻ വർധിപ്പിക്കാനാകുന്നില്ല. വീട്ടമ്മമാർക്കും പെൻഷൻ നൽകണമെന്നാണ് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്.

ഒന്നാംനമ്പർ ശത്രു സിപിഐ എം ആണെന്ന് കേരളത്തിലെ കോൺഗ്രസ് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും അതുതന്നെ പറയുന്നു. അവർ തമ്മിലുള്ള ഐക്യധാരയാണ്‌ രൂപപ്പെടുന്നത്‌. വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ് പറയുന്നത്‌. കേരളത്തിലെ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമല്ലേ? നരേന്ദ്ര മോദി ആഗ്രഹിക്കുമ്പോഴാണ് കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.