Skip to main content

കേന്ദ്രധനമന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകൾ, നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല ഭരണഘടന നൽകുന്ന അവകാശമാണ്

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെ, ഭരണഘടന നൽകുന്ന അവകാശമാണ്. യുപിഎ കാലത്തെക്കാൾ അധികം നികുതി കേരളത്തിന് എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി അവകാശവാദമുയർത്തിയത്. ഇത് ശരിയല്ലെന്നും വിശദീകരണം ചോദിക്കാനും അഭിപ്രായം പറയാനും അവസരം വേണമെന്ന ആവശ്യം രാജ്യസഭ ചെയർമാൻ അംഗീകരിച്ചില്ല. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. ഡൽഹിയിൽ നടന്ന കേരളത്തിന്റെ സമരം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനമാണ് ധനമന്ത്രിയുടെ പ്രസ്താവന.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.