Skip to main content

വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും വയനാട് എംപിയും

വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും വയനാട് എംപിയും. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചതിലും, വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടത്തതിലും ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരമാണ്‌ വേണ്ടതെന്ന്‌ ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. വനം കൺകറന്റ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്‌. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്‌. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്‌. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന്‌ കേന്ദ്രത്തിൽനിന്ന്‌ സഹായം ലഭ്യമാക്കാൻ ഉത്തരവാദിത്വമുള്ള രാഹുൽഗാന്ധിയുടെ നിഷ്‌ക്രിയത്വം ജില്ലയിൽ ചർച്ചയാണ്‌.

17 ദിവസത്തിനിടെ മൂന്ന്‌ ജീവനാണ്‌ കാട്ടാന കവർന്നത്‌. ജനുവരി 31ന്‌ തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്‌മണൻ കൊല്ലപ്പെട്ടു. ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന്‌ കാട്ടാന കൊന്നു. ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ്‌ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്‌. വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നു. ജില്ലയിൽ ജീവിതം ഭയാനകമായിരിക്കുകയാണ്‌. വന്യജീവി ആക്രമണങ്ങളിൽ നാട്‌ സ്‌തംഭിച്ചു.

പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന്‌ ജില്ലയിൽ കമാൻഡ്‌ കൺട്രോൾ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച്‌ സുപ്രധാന തീരുമാനങ്ങളെടുത്തു. പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരുടെ എകോപനത്തിന്‌ സംവിധാനമൊരുക്കി. നഷ്‌ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. ‘ബേലൂർ മഖ്‌ന’യെ മയക്കുവെടിവച്ച്‌ പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ്‌ സർക്കാർ നടത്തുന്നത്‌. 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.