Skip to main content

രാജ്യത്തെ മാധ്യമങ്ങളെ വഴിവിട്ട നിയമ നടപടികളിലൂടെ വരുതിക്ക് നിര്‍ത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമം

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികൂല ശബ്ദങ്ങളെ ഞെരുക്കുകയാണ്‌ കേന്ദ്രസർക്കാർ. എതിർക്കുന്ന മാധ്യമങ്ങളെ വഴിവിട്ട നിയമ നടപടികളിലൂടെ വരുതിക്ക് നിര്‍ത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമം. ഈ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്ന ഇന്ത്യയില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനം കേരളമാണ്‌.

വിലക്കയറ്റം, പട്ടിണി, ഭാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവക്കെതിരെ നടപടിയെടുക്കാതെ കേന്ദ്രസർക്കാർ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തുന്നു. ലോക്ഡൗണ്‍ കാലത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ കൂട്ടപലായനവും കര്‍ഷകരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.