Skip to main content

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും. ആരുടെ മുന്നിലും നമ്മൾ ദയാവായ്‌പിനുവേണ്ടി കെഞ്ചില്ല. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശം ലഭിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ കാര്യം നിർവഹിക്കാനുള്ളതല്ല ഭരണഘടന. ഫെഡറൽ തത്വങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ, തുടർചർച്ചയിൽ കേന്ദ്ര ധനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ പങ്കെടുത്തില്ല. ഈ മാസം നൽകേണ്ട പണം വേണമെങ്കിൽ കേസ്‌ പിൻവലിക്കണമെന്നാണ്‌ ആവശ്യം. കേരളത്തിന്‌ അവകാശപ്പെട്ട 1.07 ലക്ഷം കോടി രൂപയെക്കുറിച്ച്‌ മിണ്ടുന്നുപോലുമില്ല. സംസ്ഥാനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക തിരിച്ച്‌ കേരളത്തിനു മാത്രം ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ആവശ്യത്തിലേറെ നൽകുകയും ചെയ്യുന്നു. കേരളം, അർഹർക്ക്‌ പട്ടയം കൊടുക്കുന്നതുപോലെതന്നെ ജനങ്ങളുടെ ആവശ്യം കണ്ടുകൊണ്ട്‌ നിരവധി ഇടപെടൽ നടത്തുന്നുണ്ട്‌. ആ ഇടപെടലുകൾക്കുള്ള പണവും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്‌. ഇത്തരം കാര്യത്തിൽ കേരളം ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണ്‌ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ളത്‌. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ്‌ ബിജെപിക്കൊപ്പംനിന്ന്‌ സർക്കാരിനെ എതിർക്കുകയാണ്‌. എന്തായാലും നാടൊന്നാകെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ അണിനിരക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.