Skip to main content

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്. താഴ്ന്നതരം ചിന്തയായിരിക്കും പിന്നെ രാജ്യത്തെ നയിക്കുക. അങ്ങനെയാണ് വർഗീയതയുടെ കാലത്ത് രാജ്യം പിന്നോട്ടു പോവുക. ഒരു രംഗത്തും, (ശാസ്ത്രം, കലകൾ, ഉന്നതവിദ്യാഭ്യാസരംഗം, സാഹിത്യം, കോടതി, പത്രപ്രവർത്തനം, ഭരണം എന്നിങ്ങനെ എവിടെ ആയാലും) ഒരു തരത്തിലുമുള്ള ഉന്നത ബൗദ്ധികനിലവാരം ഇവർ അനുവദിക്കില്ല. ഇന്ത്യ ഇന്നു കടന്നുപോകുന്നത് അത്തരം ഒരു സാഹചര്യത്തിലൂടെയാണ്. അസംബന്ധങ്ങളായ, യുക്തിഹീനങ്ങളായ വിവാദങ്ങളുണ്ടാക്കി ഇവർ രാജ്യശ്രദ്ധയെ അവരുടെ നിലവാരത്തിൽ നിറുത്തും.
അതിന് നല്ലൊരു ഉദാഹരണമാണ് കൊൽക്കത്ത ഹൈക്കോടതി ഈയിടെ കൈകാര്യം ചെയ്ത, സിംഹങ്ങളുടെ പേര് സംബന്ധിച്ച കേസ്. അക്ബർ എന്നും സീത എന്നും പേരിട്ട രണ്ടു സിംഹങ്ങൾ സിലിഗുരിയിലെ ഒരു മൃഗശാലയിൽ ഒരുമിച്ചു കഴിയുന്നു എന്നത് തൻറെ മതാഭിമാനത്തെ വൃണപ്പെടുത്തി എന്ന പരാതിയുമായാണ് ഒരു വിശ്വഹിന്ദു പരിഷത്തുകാരൻ കോടതിയിലെത്തിയത്. ഇന്ത്യയിലെ ഒരു ഉന്നതനീതിപീഠം അടിയന്തിരമായി കൈകാര്യം ചെയ്യാൻ നിർബന്ധിക്കപ്പെട്ട ഗൌരവകരമായ വിഷയം! മനുഷ്യൻറെ തടവിലാക്കപ്പെട്ട ഈ മൃഗങ്ങളുണ്ടോ തങ്ങളുടെ പേരുകളറിയുന്നു! കോടതിയും ഇത് ഗൌരവമായാണ് എടുത്തതെന്നതാണ് കൂടുതൽ വലിയദുരന്തം. ദൈവങ്ങളുടെയും മഹാത്മക്കളുടെയും പേര് ഓമനമൃഗങ്ങൾക്കിട്ട് വിവാദങ്ങൾ ഉണ്ടാക്കരുത് എന്നാണ് കോടതിവിധിയെന്നാണ് പത്രങ്ങളിൽ വായിച്ചത്.
തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സരിച്ചു നടത്തുന്ന അക്രമങ്ങളാൽ പശ്ചിമബംഗാളിലെ ജനാധിപത്യസംവിധാനം ഗുരുതരമായ ഒരു ചോദ്യചിഹ്നം ആയിരിക്കുകയാണ്. അതിനെക്കുറിച്ച് കോടതികളൊന്നും അടിയന്തിര ഇടപെടൽ നടത്തിയതായി കാണുന്നില്ല. പക്ഷേ, ഇത്തരം പ്രഹസനങ്ങൾക്ക് എല്ലാവർക്കും സമയമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.