Skip to main content

നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളത്

നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളത്. റസിഡന്റ്‌സ്‌ അസോസിയേഷനുകളെ നിയമപരമായി വ്യവസ്ഥ ചെയ്യേണ്ട ഘട്ടമാണിത്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമത്തിൽ റസിഡന്റ്‌സ്‌ വെൽഫെയർ അസോസിയേഷനുകൾ വേണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്. അസോസിയേഷനുകൾ വ്യാപകമായാൽ സമൂഹത്തിൽ ഇന്നുകാണുന്ന പല ദുഷിപ്പുകളും അവസാനിപ്പിക്കാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നതും യുവാക്കൾ മയക്കുമരുന്നിന്‌ അടിമയാകുന്നതും പെൺകുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നതും തടയാനാകും. അതിദാരിദ്ര്യ നിർമാർജനം, പാർപ്പിടസൗകര്യം ഒരുക്കൽ, മാലിന്യസംസ്കരണം, സംരംഭകത്വ വികസനം എന്നിങ്ങനെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളിൽ നേതൃപരമായ പങ്കുവഹിക്കാനും അസോസിയേഷനുകൾക്കാകും.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.