Skip to main content

കേരളത്തിനെതിരെ കേന്ദ്രത്തിന്റെ അപ്രഖ്യാപിത വിലക്ക്

സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നപ്പോൾ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല. സംസ്ഥാനത്തിന് ജിഡിപിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാൻ കഴിയുക. ജിഡിപി കണക്കാക്കിയതും തെറ്റായിട്ടാണെന്ന് കേരളം ചൂണ്ടിക്കാണിച്ചപ്പോൾ കേന്ദ്രത്തിന് അതും അംഗീകരിക്കേണ്ടി വന്നു.

വായ്പ എടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാൽ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. എന്നാൽ കേസ് പിൻവലിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ നിലപാട് എടുത്തിരിക്കുന്നത്.

സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ചിന്തിക്കുന്നത്. ഇതിനെതിരായിരിക്കണം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങൾ മനസിലാക്കും.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.