Skip to main content

തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർഥ്യമായി, നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും. 1973-ൽ ആദ്യമായി ഉയർന്ന ഈ ആവശ്യം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതു വരെ അസാധ്യമായ ഒരു സ്വപ്നം മാത്രമായിരുന്നു. ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാണ് എങ്ങുമെത്താതെ കിടന്നിരുന്ന ബൈപ്പാസ് നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എൽ.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും പദ്ധതിയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തിയും നിയമപരമായ തടസ്സങ്ങൾ നീക്കിയും 2017-ൽ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 2022-ല്‍ പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞെങ്കിലും റെയിൽവേ നിർമ്മിക്കാനുണ്ടായിരുന്ന പാലത്തിന്റെ നിർമ്മാണം വൈകിയത് പദ്ധതിയുടെ പൂർത്തീകരണത്തിൽ അല്പം കാലതാമസം വരുത്തി. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ റെയിൽവേ പാലം പണി പൂർത്തീകരിക്കുകയും ബൈപാസ് ജനങ്ങൾക്ക് തുറന്നു നൽകാൻ സാധിക്കുകയും ചെയ്തു. അതുപോലെത്തന്നെ, 2011-16 കാലയളവിൽ മുന്നോട്ടുള്ള വഴി അടഞ്ഞു പോയിരുന്ന ദേശീയപാതാ വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം ഇന്നു ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്.
2013- വിജ്ഞാപനം റദ്ദാക്കി, അധികം വൈകാതെ ഓഫീസ് താഴിട്ടുപൂട്ടി കേരളം വിട്ട ദേശീയ പാത അതോറിറ്റിയെ തിരിച്ചുകൊണ്ടു വന്നത് 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരായിരുന്നു. അതിനായി നിരന്തരം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ദേശീയ പാത വികസനത്തിന്റെ അടിയന്തര പ്രാധാന്യം കേന്ദ്ര ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തി. നിരവധി തവണ ഇതിനായി രാജ്യ തലസ്ഥാനം സന്ദർശിക്കുകയുണ്ടായി.
ആ ശ്രമങ്ങൾ ഫലം കണ്ടു. ദേശീയപാതാ വികസനത്തിനു വേണ്ടി വരുന്ന സ്ഥലമേറ്റെടുപ്പിന്റെ 25% തുക നൽകിയും സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയും 45 മീറ്റർ വീതിയുള്ള ദേശീയ പാത എന്ന ‘അസാധ്യമായ പദ്ധതി’ എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. 5580 കോടി രൂപയാണ് കേരളം ദേശീയപാത വികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോവുകയാണ്. ഗതാഗത മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം സർക്കാർ പൂർണ്ണമായും നിറവേറ്റും. അതിനായി നമുക്കൊരുമിച്ചു നിൽക്കാം.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.