Skip to main content

സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്

സാമ്രാജ്യത്വത്തിന് എതിരെ പോരാടിയ ധീര വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികമാണ് ഇന്ന്. സ്വാതന്ത്ര്യമെന്നാൽ കേവലം ഭരണകൈമാറ്റമല്ല എന്നും എല്ലാ ചൂഷണങ്ങൾക്കും അറുതി വരുന്ന സമത്വവും സാഹോദര്യവും പുലരുന്ന കാലമാണെന്നുമുള്ള ഉറച്ച ബോധ്യമായിരുന്നു അവരെ നയിച്ചത്.
ദാർശനികമായ ഔന്നത്യവും അസാധാരണമായ ധൈഷണികതയും കൊണ്ട് ഇന്നും മാർഗദീപമായി നിൽക്കുന്ന വ്യക്തിത്വമാണ് ഭഗത് സിംഗിൻ്റേത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭഗത് സിംഗ് സോഷ്യലിസ്റ്റ് ലോകം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വിപ്ലവത്തിൻ്റെ പരമമായ ലക്ഷ്യമെന്ന് അടിയുറച്ചു വിശ്വസിച്ചു.
സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്. അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അനീതികൾക്കെതിരെ നമുക്ക് ശബ്ദമുയർത്താം. നാടിനെ ജാതിയുടേയും മതത്തിൻ്റേയും പേരിൽ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധമുയർത്താം. ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നീ ധീരവിപ്ലവകാരികളുടെ ത്യാഗത്തിൻ്റെ സ്മരണകൾ അതിനു കരുത്തു പകരട്ടെ. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.