Skip to main content

സംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നിൽ കേരളം മുട്ടുമടക്കില്ല

സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക്‌ പൂർണമായും വിശ്വസിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തെ മാത്രമാണെന്നതാണ്‌ രാജ്യത്തിന്റെ പ്രത്യേകത. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല.

മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ്‌ പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്‌. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്‌. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല.

രാഹുൽ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. കോൺഗ്രസ്‌ ദേശീയ അധ്യക്ഷനോട്‌ നിലപാട്‌ ചോദിച്ചപ്പോൾ ആലോചിച്ച്‌ പറയാമെന്നാണ്‌ പറഞ്ഞത്‌. തൊട്ടടുത്തിരുന്ന സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾക്ക്‌ ചിരിക്കാം. ഇന്ത്യയുടെ ജനമനസ്സിൽ തീയാണ്‌. നിങ്ങൾ മൗനത്തിലൂടെ ബിജെപിക്ക്‌ പിന്തുണ നൽകുകയാണ്‌. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ്‌ നിയമം. ഇത്‌ കേവലമൊരു നിയമമല്ല. ഇതുവരെ ഇവിടെ ജീവിച്ച കോടാനുകോടി ജനങ്ങളെ ഭയപ്പാടിലാക്കുകയാണ്‌. ആശങ്കയോടെയാണ്‌ അവർ കഴിയുന്നത്‌. അവരോട്‌ ഞങ്ങൾ പറയുന്നു. നിങ്ങൾ ഒറ്റയ്‌ക്കല്ല. കേരളം നിങ്ങൾക്കൊപ്പമുണ്ട്‌.

ഈ നിയമങ്ങൾക്കെതിരെ ആദ്യം ശബ്ദിച്ചത്‌ കേരളമാണ്‌. അന്നത്‌ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട്‌ എല്ലാവരും ഏറ്റെടുത്തു. സിഎഎക്കെതിരെ ഇന്ത്യയിൽ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്‌. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്തയച്ചു. നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. എല്ലാവരെയും ഒന്നായി കാണുന്ന കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.