Skip to main content

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക ചരിത്രം പ്രകാശപൂർണമാക്കുന്നതിൽ മുസ്ലിം ഭരണാധികാരികളും സംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം വലിയ പങ്കാണ്‌ വഹിച്ചത്‌. ഇതെല്ലാം ഇല്ലാതാക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌.

ഭരണഘടന ഉറപ്പുനൽകുന്നതാണ്‌ ന്യൂനപക്ഷങ്ങളുടെ അവകാശം. എന്നാൽ പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളുടെ പൗരാവകാശം എടുത്തുകളയാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. അതിനുള്ള ഉപകരണങ്ങളാണ്‌ പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും. മുസ്ലിം നാമധാരികൾക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകർക്കാനാണ്. അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്‌ ബിജെപി സർക്കാർ. ലോകത്തെവിടെയും ഇല്ലാത്ത രീതിയാണിത്‌.

അഭിമാനമുള്ള കേരളം ഇത്തരം കാര്യങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾത്തന്നെ കേരളം നിലപാട്‌ വ്യക്തമാക്കിയതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.