Skip to main content

നെല്ലിന്റെ താങ്ങുവില കുടിശ്ശികയിൽ 852 കോടി കേന്ദ്രം അനുവദിച്ചത്, കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടുകള്‍ക്ക് ചൂട്ട് പിടിച്ചുകൊടുക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന് കൂടിയാണ് പ്രഹരമേറ്റിരിക്കുന്നത്

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള 852 കോടി രൂപയുടെ കുടിശ്ശിക കഴിഞ്ഞ ദിവസം അനുവദിച്ചു.

സംസ്ഥാനത്തിന് നെല്ല് സംഭരണ ഇനത്തില്‍ തുകയൊന്നും നല്‍കാനില്ല എന്ന നുണ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശാന്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കന്മാരും ഈ നുണ ആവര്‍ത്തിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഇത് സംസ്ഥാനം പറഞ്ഞത് അക്ഷരംപ്രതി ശരിയായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടുകള്‍ക്ക് ചൂട്ട് പിടിച്ചുകൊടുക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന് കൂടിയാണ് പ്രഹരമേറ്റിരിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.