പൗരത്വ ഭേദഗതി നിയമത്തിൽ കോണ്‍ഗ്രസ് പ്രകടനപത്രിക നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയാത്തത് എന്തുകൊണ്ടാണ്? സംഘപരിവാര്‍ അജണ്ടയോടൊപ്പം ചേരുന്നത് കൊണ്ടാണ് യുഡിഎഫിന് ഈ വിഷയത്തിൽ പ്രതികരിക്കാൻ "സൗകര്യമില്ലാ"തെ വരുന്നത്.
സംഘപരിവാര്‍ മനസ്സുകാര്‍ ഏറെയുണ്ട് കോണ്‍ഗ്രസില്‍. കരിനിയമങ്ങളെ പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. യുഡിഎഫിന്റെ 18 അംഗ സംഘം കരിനിയമങ്ങളെ അനുകൂലിച്ചു. ശക്തമായി എതിര്‍ത്തത് 2 ഇടത് എംപിമാര്‍ മാത്രമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് ഇടം നല്‍കാന്‍ കേരളം തയ്യാറല്ല.
