18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും. രാജ്യത്ത് രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതുതന്നെ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യമാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നത്. അത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്.
ഇന്ത്യ ഇന്ന് ഭരിക്കുന്നത് വര്‍ഗീയ കോര്‍പ്പറേറ്റ് ശക്തികളാണ്. കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലാണ് ഇന്ത്യയുടെ 40 ശതമാനം സ്വത്തും. സാധാരണക്കാരുടെ ജീവിതം ദുസഹം ആകുന്നു, ഒപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിക്കുന്നു. ഇക്കാര്യങ്ങളില്‍ മോദിസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
