തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്കുനേരെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയും ഹിന്ദുത്വ സംഘടനങ്ങൾ അഴിച്ചുവിടുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. മലയാളികളായ മാനേജർ ഫാദർ ജൈമോൻ ജോസഫിനും പ്രിൻസിപ്പൽ ഫാദർ ജോബി ഡൊമിനിക്കിനും നേരെ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പേരിൽ എടുത്തിട്ടുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണം. സംഭവത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണം. ആക്രമണത്തിന് പിന്നിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എഡിജിപി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും സ. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
