Skip to main content

കേരളത്തിന്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം

പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.

ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടും.

മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം എന്നിവ അവസാനിപ്പിക്കാനും സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ - ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ആശ്വാസമെത്തിക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ഭരണസംവിധാനം ഒരുക്കുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്റെ വിനിയോഗം.

കേരളത്തിന്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം

സ. പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുന്നു

സ. എം ബി രാജേഷ്

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.