Skip to main content

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം ഉറപ്പാക്കും

ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണും. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടി രൂപയുടെ പദ്ധതി രൂപരേഖ അനുമതിക്കായി കേന്ദ്ര സർക്കാരിനു നൽകി. ഈ രൂപരേഖ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചു.

എന്നാൽ, തുറമുഖം സ്‌മാർട്ട്‌ ആൻഡ്‌ ഗ്രീൻ ഹാർബറായി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതനുസരിച്ചുള്ള ഘടകങ്ങൾകൂടി ഉൾപ്പെടുത്തി രൂപരേഖ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. ഇതിനായി തുടർനടപടി സ്വീകരിച്ചുവരികയാണ്‌. ഈ നിർദേശ പ്രകാരമുള്ള നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കി തുറമുഖം പൂർണമായും അപകടരഹിതമാക്കും.

പൊഴിമുഖത്ത്‌ മണൽത്തിട്ടകൾ രൂപപ്പെടുന്നതും രൂക്ഷമായ തിരമാലകളും മുന്നറിയിപ്പ്‌ അവഗണിച്ച്‌ മീൻപിടിക്കാൻ പോകുന്നതുമാണ്‌ അപകട കാരണം. പൊഴിയിൽ നടന്ന അപകടങ്ങളിൽ 29 പേരാണ്‌ മരിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുന്നുണ്ട്‌. മുതലപ്പൊഴിയിലേത്‌ പ്രത്യേക രാഷ്ട്രീയ പ്രശ്‌നമല്ല. കേരളത്തിന്റെ പൊതുവായ പ്രശ്‌നമാണ്‌. അതു പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം.

നിർമാണം പൂർത്തിയാക്കുന്നതുവരെ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ്‌ നീക്കേണ്ടതുണ്ട്‌. ഇതിനായി അദാനി പോർട്ടുമായുള്ള ധാരണാപത്രത്തിന്റെ കാലാവധിക്കു ശേഷവും മണ്ണ്‌ നീക്കാനായി മൂന്നു കോടിയുടെ പദ്ധതിക്ക്‌ അനുമതി നൽകി. പ്രദേശത്ത്‌ 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിന്‌ മൂന്ന്‌ യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. മൂന്നു ഷിഫ്‌റ്റിലായി 30 സീ റെസ്‌ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്‌റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവരും ഹാർബറിൽ സദാ ജാഗരൂകരാണ്‌. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും ഏറ്റവും മികച്ച സേവനമാണ്‌ ഇവർ നൽകുന്നത്‌. 24 മണിക്കൂറും ആംബുലൻസ്‌ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.