Skip to main content

ബിജെപി മുനമ്പത്ത് വർഗീയധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു

മുനമ്പത്ത്‌ വർഗീയ ധ്രുവീകരണത്തിനാണ്‌ ബിജെപിയുടെ ശ്രമം. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ്‌ പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത്‌ വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ്‌ ഇവിടേക്ക്‌ വരുന്നത്‌. മണിപ്പുരിൽ അത്രയും സംഭവങ്ങൾ നടന്നിട്ട്‌ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക്‌ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മുനമ്പം വിഷയത്തിൽ നിയമക്കുരുക്കഴിച്ച്‌ ശാശ്വതപരിഹാരത്തിനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. വഖഫ്‌ നിയമത്തിന്‌ മുൻകാല പ്രാബല്യമില്ലെന്ന മാധ്യമവാർത്ത തെറ്റാണ്‌. ക്രിമിനൽ കുറ്റങ്ങൾക്ക്‌ മുൻകാല പ്രാബല്യമില്ലെന്നാണ്‌ കോടതി പറഞ്ഞത്‌. വർഗീയ ചേരിതിരിവ്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ ആഗ്രഹം. കരം അടയ്‌ക്കാൻ എൽഡിഎഫ് സർക്കാരാണ് തീരുമാനിച്ചത്‌. കരം അടയ്‌ക്കുന്നതിനെതിരെ വഖഫ്‌ ബോർഡിൽ പ്രമേയം കൊണ്ടുവന്നത്‌ ആരാണ്‌?
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.