Skip to main content

സ്വകാര്യ വ്യവസായ പാർക്കുകൾ, ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകൾ, പറഞ്ഞ വാക്കുകൾ പാലിച്ചുകൊണ്ട് കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് സർക്കാർ മുന്നോട്ട്

ഞങ്ങൾ പറഞ്ഞു ഇവിടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന്, ഞങ്ങളത് തെളിയിച്ചുകാണിച്ചു. ഞങ്ങൾ പറഞ്ഞു ഇവിടെ സ്വകാര്യവ്യവസായ പാർക്കുകൾക്കായി പദ്ധതി വരുമെന്ന്, 31 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങൾ പറഞ്ഞു കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് സംരംഭകരുണ്ടാകുമെന്ന്, അതിനായി ഞങ്ങളിതാ ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകളും ആരംഭിച്ചിരിക്കുന്നു.

വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗർലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനുമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതിയിലേക്ക് ഇതിനോടകം തന്നെ 80ലധികം കോളേജുകൾ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. സഹായകരമാകും. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും, വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കാമ്പസ് വ്യവസായ പാർക്കുകൾ വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻ തോതിൽ ശക്തിപ്പെടുത്തുന്നതായിരിക്കും ഈ പദ്ധതി.

ചുരുങ്ങിയത് 5 ഏക്കർ ഭൂമി കൈവശമുള്ള സർവ്വകലാശാലകൾ, ആർട്ട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സാധിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 2 ഏക്കർ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പർ പെർമിറ്റിന് അപേക്ഷ നൽകണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവവകുപ്പ്, ഊർജ്ജ പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാന തല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ സ്ഥല പരിശോധനക്കു ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പുവരുത്തും.

അനുമതി ലഭിക്കുന്ന പാർക്കുകളിൽ റോഡുകൾ, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സർക്കാർ അനുവദിക്കും. സ്റ്റാൻ്റേഡ് ഡിസൈൻ ഫാക്ടറികൾക്കും ഈ തുക നൽകും. പാർക്കുകളിലെ ഉൽപാദന യൂണിറ്റുകൾക്ക് ഇൻസൻ്റീവും പരിഗണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ എൻ.ഒ.സി ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് കാമ്പസ് പാർക്കുകൾ ആരംഭിക്കാനാവുക. അനുമതി ലഭിക്കുന്ന പാർക്കുകൾക്ക് വ്യവസായ മേഖലാ പദവിക്കും അർഹതയുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഉറപ്പുവരുത്തിയതിനു ശേഷം ലഭിക്കുന്ന അധിക ഭൂമിയിൽ ആയിരിക്കും പാർക്കുകൾ ആരംഭിക്കുക പരിസ്ഥിതി സൗഹൃദമായ പാർക്കുകൾ ആയിരിക്കും ഇവ വിദ്യാർത്ഥികൾക്ക് അപ്രന്റിസ് അവസരവും ഇതിലൂടെ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയ സ്വഭാവത്തിന് അനുസൃതമായ പാർക്കുകൾ ആരംഭിക്കാൻ മുൻഗണന നൽകും.

സ്വകാര്യ വ്യവസായ പാർക്കുകൾ.. ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകൾ.. പറഞ്ഞ വാക്കുകൾ പാലിച്ചുകൊണ്ട് കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് ഈ സർക്കാർ മുന്നോട്ടുപോകുകയാണ്.

സ. പി രാജീവ്‌

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.