Skip to main content

രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്

രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്. ഗവേഷണത്തിനായി നൽകുന്ന തുക അന്ധവിശ്വാസങ്ങൾ ശാസ്ത്രീയ സത്യങ്ങളായി അവതരിപ്പിക്കാനും അങ്ങനെ വംശീയതയ്ക്ക് വേരുറപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുമാണ്‌ പലപ്പോഴും വിനിയോഗിക്കപ്പെടുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്‌. കഴിഞ്ഞ അഞ്ച് വർഷത്തെ സിഎസ്ഐആർ, യുജിസി -നെറ്റ്, ജെആർഎഫ് ഫെലോഷിപ്പിന്റെ കാര്യമെടുത്താൽ ഗവേഷണ രംഗത്തുനിന്ന് കേന്ദ്രസർക്കാർ പിൻവലിയുന്നതിന്റെ അടയാളങ്ങൾ കാണാനാകും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.