Skip to main content

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മഹത്തായ പൈതൃകമുള്ള പൊന്നാനിയിൽ ആയിരുന്നു ഇമ്പിച്ചിബാവയുടെ ജനനം. കോഴിക്കോട് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തനങ്ങളിൽ വ്യാപ്തനായി. ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്തേക്ക് വന്നു. കോൺഗ്രസിനകത്ത് ഇടതുപക്ഷമായി പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കോൺഗ്രസ് പാർടിയുടെ പ്രവർത്തകനായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആദ്യ ജയിൽവാസം. കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുള്ളയാളെന്ന നിലയിൽ പാർടി നിരോധനം പിൻവലിക്കപ്പെടുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. 1942 ജൂലൈ 23ന് നിരോധനം പിൻവലിക്കപ്പെട്ട ശേഷം മാത്രമാണ് പുറത്തിറങ്ങാനായത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ പൊന്നാനി താലൂക്ക് ഓഫീസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിഞ്ചന്തയ്ക്ക് കൂട്ടുനിന്ന പൊന്നാനി തഹസിൽദാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ അധികാരികൾ കേസിൽകുടുക്കി. അങ്ങനെ വീണ്ടും ജയിൽവാസം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 മാർച്ചിൽ കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റ് വാറണ്ട് വന്ന ഇമ്പിച്ചബാവ ഒളിവിൽ പോയി.

1956 തെക്കേ മലബാർ ജില്ലാ കമ്മിറ്റി അംഗമായി 1957ൽ പാലക്കാട് ജില്ലയുടെ പ്രഥമ സെക്രട്ടറിയായി. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർടി നാഷണൽ കൗൺസിൽ അംഗമായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ നാഷണൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിയ 32 പേരിൽ ഒരാൾ ഇമ്പിച്ചബാവയായിരുന്നു. തുടർന്ന് മരണം വരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1971-80 കാലയളവിൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1952 ൽ രാജസഭ അംഗമായി. 1967 മണ്ണാർക്കാട് നിന്ന് നിയമസഭാംഗമായി ഇഎംഎസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. 91ൽ പൊന്നാനിയിൽ നിന്ന് നിയമസഭയിൽ എത്തി. 1962ൽ പൊന്നാനിയിൽ നിന്നും 1980ൽ കോഴിക്കോട്ട് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995 ഏപ്രിൽ രണ്ടു മുതൽ 8 വരെ ചണ്ഡീഗഢിൽ നടന്ന പതിനഞ്ചാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രോഗം മൂർച്ഛിച്ച് ഡൽഹിയിൽ വെച്ചായിരുന്നു ആ വിപ്ലവകാരി വിടവാങ്ങിയത്. സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.